കെ.ടി ജലീല്‍ തവനൂരില്‍ വിജയിച്ചു; ജനങ്ങളുടെ കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞെന്ന് കെ.ടി ജലീല്‍

News Politics

മലപ്പുറം: യു.ഡി.എഫ്, ബി.ജെ.പി വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ കൂട്ടു കെട്ട് ഉണ്ടായിട്ടും താന്‍ വിജയിച്ചത് ജനങ്ങള്‍ തന്റെ കൂടെ നില്‍ക്കുന്നു, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു എന്നതിന്റെ തെളിവാണെന്ന് കെ.ടി ജലീല്‍. 3066 വോട്ടിന്റെ ഭൂരിപക്ഷത്തിനീണ് കെ.ടി ജലീല്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. വോട്ടെണ്ണ്ല്‍ ഈരംഭിച്ചതു മുതല്‍ അപ്രതീക്ഷിത മുന്നേറ്റങ്ങളായിരുന്നു തവനൂര്‍ മണ്ഡലത്തില്‍. പകുതിയില്‍ കൂടുതല്‍ ഫിറോസ് കുന്നംപറമ്പില്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് കെ. ടി ജലീലിന്റെ ലീഡ് ഉയരുകയായിരുന്നു.

തനിക്കെതരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷം അദ്ദേഹം രാജി വെച്ചിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൊതുവെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന അദ്ദേഹം വിജയ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കണ്ടു. ജനങ്ങളുടെ കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വിജയിപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *