യു.ഡി.എഫിനുണ്ടായത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമെന്ന് ആര്യാന്‍ മുഹമ്മദ്

News Politics

യു.ഡി.എഫിനുണ്ടായ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. എക്‌സിറ്റ് പോളുകളെല്ലാം എതിരായിരുന്നുവെങ്കിലും അതൊന്നും കാര്യമാക്കിയിരുന്നില്ല. പ്രതീക്ഷിച്ചതിനു വിരുദ്ധമായ ഒരു റിസള്‍ട്ടായിരുന്നു വന്നത്.

മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്ന് തിരിച്ചു വരാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കും. നിലമ്പൂരില്‍ 2794 വോട്ടിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. കേരളത്തിലുടനീളം ഇത്രയുമധികം തരംഗം ഉണ്ടായിട്ടും അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിലമ്പൂരിലെ പരാജയം ഒരു പരാജയമല്ല. വി.വി. പ്രകാശിനോടുള്ള ജനങ്ങളുടെ കൂറും വിശ്വാസവുമാണ് അവിടെ പ്രതിഫലിച്ചത്. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ഒന്നുകൂടെ ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *