കേരള നിയമസഭയിലെ കോടീശ്വരന്‍മാര്‍

News Politics

കേരള നിയമസഭയിലെ കോടീശ്വരന്‍മാര്‍. പിവി അന്‍വര്‍ ആണ് കൂട്ടത്തിലെ കോടീശ്വരനായ എംഎല്‍എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വീണ ജോര്‍ജ്, കെകെ ശൈലജ ടീച്ചര്‍, കെടി ജലീല്‍, പിണറായി വിജയന്‍, എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി 32 സമ്പന്നരായ എംഎല്‍എമാരാണ് ഇത്തവണ നിയമസഭയിലേക്കുള്ളത്.

കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോടികള്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) വിശകലന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 57 പേരും കോടീശ്വരന്‍മാരാണ്. പിവി അന്‍വര്‍, അനൂപ് ജേക്കബ്, എം മുകേഷ്, വി അബ്ദുറഹ്‌മാന്‍, ഉമ്മന്‍ ചാണ്ടി, വിബി സതീഷന്‍, കെബി ഗണേഷ് കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വീണ ജോര്‍ജ്, കെകെ ശൈലജ ടീച്ചര്‍, കെടി ജലീല്‍, പിണറായി വിജയന്‍, എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇനി കേരളത്തിലെ പുതിയ കോടീശ്വരന്‍മാരായ എംഎല്‍എമാരെ പരിചയപ്പെടാം

140 എംഎല്‍എമാരില്‍ പിവി അന്‍വര്‍ ആണ് ഏറ്റവും വലിയ കോടീശ്വരന്‍. കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍നിന്ന് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അദ്ദേഹം. 2016ന് ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ തവണയും അദ്ദേഹം വിജയകൊടി നാട്ടി. 2700 വോട്ടുകള്‍ക്കാണ് അന്‍വര്‍ വിജയിച്ചത്. എഡിആറിന്റെ കണക്കനുസരിച്ച് 64 കോടിയിലധികമാണ് അന്‍വറിന്റെ ആസ്തി.

2016ല്‍ ഇത് 14 കോടി രൂപയായിരുന്നു. 5 വര്‍ഷംകൊണ്ട് 49 കോടിയിലധികം രൂപയുടെ വര്‍ധനയാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. അതായത് അഞ്ചരിട്ടിയോളം (346%) വര്‍ധന. മൂന്ന് ലക്ഷം രൂപയിലധികമാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.

അനൂപ് ജേക്കബ്, വി അബ്ദുറഹ്‌മാന്‍, എം മുകേഷ് , മഞ്ഞളാംകുഴി അലി, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ 10 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ളവരാണ്. എഡിആറിന്റെ വിശകലന റിപ്പോര്‍ട്ട് അനുസരിച്ച് 18 കോടിയിലധികം രൂപയാണ് പിറവം നിയമസഭ മണ്ഡലത്തിലെ എംഎല്‍എയായ അനൂപ് ജേക്കബിന്റെ ആകെ ആസ്തി. 2016ല്‍ ഇത് 9 കോടി രൂപയായിരുന്നു. അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടി വര്‍ധന (92%)ണ് ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. 11 ലക്ഷത്തിലധികമാണ് അനൂപിന്റെ വാര്‍ഷിക വരുമാനം.

താനൂര്‍ എംഎല്‍എ വി അബ്ദുറഹ്‌മാന്റെ ആസ്തിയില്‍ 70 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ല്‍ 7 കോടി രൂപയുടെ ആസ്തി മാത്രമുണ്ടായിരുന്ന അബ്ദുറഹ്‌മാന്റെ ആസ്തി 5 വര്‍ഷംകൊണ്ട് 17 കോടി രൂപയായി ഉയര്‍ന്നു. 36 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. നടനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ മുകേഷിന്റെ ആകെ ആസ്തി 14 കോടിയാണ്.

2016 ല്‍ 10 കോടി രൂപയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആസ്തിയില്‍ 36 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 5 വര്‍ഷം കൊണ്ട് 3 ലക്ഷം രൂപയാണ് വര്‍ധിച്ചത്. 84 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. 2016ല്‍ 22 കോടി രൂപ ആസ്തിയുണ്ടായിരുന്നു കെബി ഗണേഷ് കുമാറിന്റെ ആസ്തിയില്‍ 13 ശതമാനം ഇടിവുണ്ടായി. നിലവില്‍ 19 കോടിയാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി.

പിണറായി വിജയന്‍, കെക ശൈലജ, വീണ ജോര്‍ജ്, എം എം, ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎം മണി, കെടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, പികെ ബഷീര്‍, പാറക്കല്‍ അബ്ദുള്ള, റോഷി അഗസ്റ്റിന്‍, ജിഎസ് ജയലാല്‍, വി ആര്‍ സുനില്‍ കുമാര്‍, എന്‍ എ നെല്ലിക്കുന്ന്, എല്‍ദോസ് പി കുന്നപ്പിള്ളി, അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, റോജി എം ജോണ്‍, മോന്‍സ് ജോസഫ്, പിജെ ജോസഫ്, എകെ ശശീന്ദ്രന്‍, കെജെ മാക്‌സി, ഇടി ടൈസണ്‍,എസി മൊയ്തീന്‍, മാത്യു ടി തോമസ്, ആന്റണി ജോണ്‍ എന്നിവരാണ് അഞ്ച് കോടി രൂപയ്ക്ക് താഴെ ആസ്തിയുള്ള എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നവര്‍.

പിണറായി വിജയന്‍, കെക ശൈലജ, വീണ ജോര്‍ജ്, എംഎം മണി, എന്‍ എ നെല്ലിക്കുന്ന്, കടകംപള്ളി സുരേന്ദ്രന്‍, കെടി ജലീല്‍, ജിഎസ് ജയലാല്‍, എല്‍ദോസ് പി കുന്നപ്പിള്ളി, അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, റോജി എം ജോണ്‍, മോന്‍സ് ജോസഫ്, കെജെ മാക്‌സി, ഇടി ടൈസണ്‍, എന്‍ ജയരാജ്, ആന്റണി ജോണ്‍ എന്നിവര്‍ക്ക് ഒരുകോടി രൂപയാണ് ആസ്തി.

എംകെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റോഷി അഗസ്റ്റിന്‍, വി ആര്‍ സുനില്‍ കുമാര്‍, അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, എന്‍ ജയരാജ്, മാത്യു ടി തോമസ് രണ്ട് കോടിയാണ് ആസ്തി. 2016ല്‍ ഒരുകോടി രൂപ ആസ്തി ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആസ്തി അഞ്ച് വര്‍ഷംകൊണ്ട് മൂന്ന് കോടി വര്‍ധിച്ച് നാല് കോടി രൂപയായി ഉയര്‍ന്നു. പികെ ബഷീര്‍, പിജെ ജോസഫ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ ഈ ക്ലബില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *