കടലില്‍ കാണാതായ 23 -കാരന്റെ മൃതദേഹം കണ്ടെത്തി

Keralam News

കോഴിക്കോട് : കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശിയായ സായൂജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഭട്ട് റോഡ് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് സായൂജ് ഒഴുക്കില്‍പ്പെട്ടത്.കടലില്‍ പോയ ബോള്‍ എടുക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്.

കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.