മോഹൻലാലിന്റെ “ചിത്രം” സിനിമയിലൂടെ പ്രശസ്തനായ നടന്‍ ശരണ്‍ അന്തരിച്ചു

Breaking News

ചിത്രം സിനിമയിലൂടെ പ്രശസ്തനായ നടന്‍ ശരണ്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. ചിത്രത്തിലെ ശരണിന്റെ കഥാപാത്രത്തെ ഒരിക്കലും മലയാളികള്‍ക്ക് മറക്കാനാവില്ല. മോഹന്‍ലാലിനൊപ്പം തട്ടിപ്പിന് നില്‍ക്കുന്ന ചെറുക്കന്റെ വേഷമാണ് ശരണ്‍ ചെയ്തത്. ചിത്രത്തില്‍ ശരണിന്റെ പ്രകടനം വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും ശരണ്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ശരണിന്റെ മരണത്തില്‍ ഫേസ്ബുക്കിലൂടെ അനുശോചനമറിയിച്ചു.

ശരണിന്റെ അച്ഛന്‍ എസ്.വേണു ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. രണ്ടു പേരും നേരത്തെ മരണപ്പെട്ടു. ശരണിന്റെ സഹോദരി മീനാ നെവിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *