തെരഞ്ഞെടുപ്പ് കഴിഞ്ഞു: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി

Breaking News

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. തുടര്‍ച്ചയായ രണ്ടാംദിവസവും വിലവര്‍ധന. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് കൂട്ടിയത്.

പെട്രോള്‍ ലിറ്ററിന് കൊച്ചിയില്‍ 90 രൂപ 86 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 27 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 91 രൂപ 23 പൈസയും ഡീസല്‍വില 85 രൂപ 89 പൈസയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *