കരിപ്പൂര്‍ വിമാന ദുരന്തം:
അപകടത്തില്‍പരുക്കേറ്റ്
ഇപ്പോഴും ചികിത്സയില്‍
കഴിയുന്നവരില്‍
കൂടുതലും കുട്ടികള്‍

Keralam News

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലുള്ളത് ഭൂരിഭാഗവും കുട്ടികള്‍.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി ഇന്ന് മരിച്ചതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 21ആയി. അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരിയാണ് (38) ഇന്ന് മരിച്ചത്. ഭര്‍ത്താവിനൊപ്പം ദുബായ് റാസല്‍ഖൈമയിലായിരുന്നു മഞ്ജുളകുമാരി. സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.ആഗസ്റ്റ് ഏഴിനാണ്
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും 35 അടിതാഴ്ചയിലേക്ക് വീണ് അപകടമുണ്ടായത്.സംഭവ ദിവസം രണ്ടു വിമാന പൈലറ്റ് അടക്കം 18 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ 50 പേര്‍ കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.ഇവരില്‍ കൂടുതലും കുട്ടികളാണ്.ചികില്‍സയിലുളളവര്‍ അപകട നില തരണം ചെയ്തുവരികയാണ്.
അതേ സമയം കരിപ്പൂര്‍ വിമാനാപകട കേസ് കേരളാ പോലീസും അന്വേഷിക്കുന്നുണ്ട്. മലപ്പുറം അഡീഷനല്‍ എസ്.പി.ക്ക് കീഴില്‍ ഇതിനായി 30അംഗ പോലീസ് സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിക്കഴിഞ്ഞു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. പോലീസ് സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസാണ്. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമില്‍ അംഗങ്ങളാണ്.
രിച്ചവരില്‍ രണ്ട് പേര്‍ വിമാനത്തിലെ പൈലറ്റും സഹപൈലറ്റുമാണ്. മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും സംഭവ സ്ഥലത്തുവെച്ചുമരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *