വിവാഹം കഴിക്കാന്‍ റാഫിയ മഹറായി
ആവശ്യപ്പെട്ടത് വീടില്ലാത്തൊരാള്‍ക്ക് ഒരു വീട്

News

മലപ്പുറം: നിക്കാഹിന് മണവാട്ടി മഹറായി ചോദിച്ചത് നിര്‍ധന കുടുംബത്തിന് വീട്. ഏറെ സന്തോഷത്തോടെ ഈ ആവശ്യം ഏറ്റെടുത്ത് വരനും. ഏറെ കൗതുകകരവും അതിലെ ഏറെപുണ്യപ്രവര്‍ത്തിയുമാണ് മലപ്പുറം മഞ്ചേരയിലെ റാഫിയ ഷെറിന്റേയും കൊണ്ടോട്ടി വാഴക്കാട്ടെ ഫവാസിന്റെയും വിവാഹത്തിലൂടെയുണ്ടായത്.

സൂമിലൂടെ നടന്ന നിക്കാഹിലാണ് റാഫിയ മഹറായി വീടില്ലാത്തൊരാള്‍ക്ക് ഒരു വീട് ആവശ്യപ്പെട്ടത്. ഫവാസിനും തൃപ്തിയായിരുന്നു ആ തീരുമാനം.അങ്ങനെ അവര്‍ പരസ്പ്പരം കൂട്ടായി മാറിയപ്പോ ദൂരദേശത്ത് എവിടെയോ ഒരു വീടൊരുങ്ങുന്നുണ്ട് ഒരു കുടുംബത്തിന്.
സെപ്റ്റംബര്‍ ആറിനായിരുന്നു ഇരുവരുടേയും വിവാഹം. റാഫിയ ഷെറിന്റേ സുഹൃത്ത് റയീസ് ഹിദായയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്ത് റാഫിയ ഷെറിന്റേയും ഫവാസിന്റെയും വിവാഹം ആയിരുന്നു ഇന്ന് എന്നും മഹാമാരിയുടെയും അടച്ചുപ്പൂട്ടലിന്റെയും കാലത്ത് പലദേശങ്ങളിലായ മനുഷ്യര്‍ ഒന്നിച്ചു ചേരാന്‍ സാങ്കേതിക വിദ്യകള്‍ തന്നെയായിരുന്നു ശരണം.സൂമിലൂടെ നടന്ന നിക്കാഹില്‍ റാഫിയ മഹറായി ആവശ്യപ്പെട്ടത് വീടില്ലാത്തൊരാള്‍ക്ക് ഒരു വീടായിരുന്നു. ഫവാസിനും തൃപ്തിയായിരുന്നു ആ തീരുമാനം.അങ്ങനെ അവര്‍ പരസ്പ്പരം കൂട്ടായി മാറിയപ്പോ ദൂരദേശത്ത് എവിടെയോ ഒരു വീടൊരുങ്ങുന്നുണ്ട് ഒരു കുടുംബത്തിന്..


നന്മയുണ്ടാവട്ടെ രണ്ട് പേര്‍ക്കും. ഇതായിരുന്ന ഇവരുടെ വിവാഹത്തെ കുറിച്ച് റയീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം നിലവില്‍ വിവാഹച്ചടങ്ങുകളെല്ലാം ലഘൂകരിച്ചു നടപ്പാക്കുമ്പോള്‍ വിവാഹ ആഘോഷങ്ങള്‍ക്കു വന്നേക്കാവുന്ന ചെലവുകളെല്ലാം ഉപയോഗിച്ചാണ് ഫാവസ് ഈദൗത്യം പൂര്‍ത്തിയാക്കുന്നത്. ഏതായാലും ഏറെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചാണ് ഇരുവരും ഒന്നായി മാറിയത്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഈ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണ്.

റയീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

വീടൊരുക്കിയാണ്
അവര്‍ പരസ്പരം കൂടായിമാറിയത്

പ്രിയ സുഹൃത്ത് റാഫിയ ഷെറിന്റേയും ഫവാസിന്റെയും വിവാഹം ആയിരുന്നു ഇന്ന്. മഹാമാരിയുടെയും അടച്ചുപ്പൂട്ടലിന്റെയും കാലത്ത് പലദേശങ്ങളിലായ മനുഷ്യര്‍ ഒന്നിച്ചു ചേരാന്‍ സാങ്കേതിക വിദ്യകള്‍ തന്നെയായിരുന്നു ശരണം.സൂമിലൂടെ നടന്ന നിക്കാഹില്‍ റാഫിയ മഹറായി ആവശ്യപ്പെട്ടത് വീടില്ലാത്തൊരാള്‍ക്ക് ഒരു വീടായിരുന്നു. ഫവാസിനും തൃപ്തിയായിരുന്നു ആ തീരുമാനം.അങ്ങനെ അവര്‍ പരസ്പ്പരം കൂട്ടായി മാറിയപ്പോ ദൂരദേശത്ത് എവിടെയോ ഒരു വീടൊരുങ്ങുന്നുണ്ട് ഒരു കുടുംബത്തിന്..
നന്മയുണ്ടാവട്ടെ രണ്ട് പേര്‍ക്കും.

https://m.facebook.com/story.php?story_fbid=4348197471888410&id=100000946006463&sfnsn=wiwspwa&extid=D25fF2QJME1Yv0sw

Leave a Reply

Your email address will not be published. Required fields are marked *