മുന്നാക്ക സംവരണം; ലീഗിനെതിരെ കെ.പി.സി.സി

Politics

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കെ പി സി സി. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ സമരം പ്രഖ്യാപിച്ചതാണ് അസ്വാരസ്യമുണ്ടാവാന്‍ കാരണം. രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് വിമര്‍ശനമുന്നയിച്ചത്. മുന്നാക്ക സംവരണ വിഷയത്തില്‍ പരാതികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. അതിനു മുമ്പ് പരസ്യ നിലപാട് എടുത്തത് ശരിയായില്ലെന്ന് രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വി.ഡി സതീശന്‍ വിമര്‍ശിച്ചു.

വിഷയത്തില്‍ ലീഗിന്റെ സമര പ്രഖ്യാപനം ഉചിതമായില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംവരണത്തില്‍ കോണ്‍ഗ്രസ് ദേശീയ നിലപാട് തന്നെയാണ് സംസ്ഥാനത്തും. സംവരണത്തെ എതിര്‍ക്കില്ലെന്നും രാഷ്ട്രീയ കാര്യ സമിതി യോഗം തീരുമാനിച്ചു. പിന്നാക്ക – മുന്നാക്ക വിഭാഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. അടുത്ത മാസം ഏഴിന് മുഴുവന്‍ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനും തീരുമാനമായി.തുടര്‍ച്ചയായി നേതൃത്വത്തെ വിമര്‍ശിക്കുന്ന കെ.മുരളീധരനെതിരെയും യോഗത്തില്‍ പരോക്ഷ വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും സംയമനം പാലിക്കുന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സാധാരണ പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും നിലവിട്ടു പ്രവര്‍ത്തിക്കുന്നു. ഇത് ഒഴിവാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പി.സി ജോര്‍ജിനെയും, പി.സി തോമസിനെയും മുന്നണിയില്‍ വേണ്ടെന്നും ചില നേതാക്കള്‍ യോഗത്തില്‍ നിലപാട് എടുത്തു

Leave a Reply

Your email address will not be published. Required fields are marked *