മലപ്പുറത്ത് യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ; യുഡിഎഫിനായി വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും

Politics

മലപ്പുറം ജില്ലയില്‍ യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ. ഇതിനായുള്ള പ്രാദേശിക തല ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതോട പലയിടത്തും യുഡിഎഫിനായി വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. ഭൂരിഭാഗം സ്ഥലത്തും സീറ്റുകള്‍ വിട്ടുകൊടുത്തത് മുസ്ലീം ലീഗാണ്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ ധാരണയില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് മലപ്പുറത്തെ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും സഖ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. യുഡിഫിനായി വെല്‍ഫയര്‍ പാര്‍ട്ടിസ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. മറ്റിടങ്ങളില്‍ യുഡിഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും. പല സ്ഥലങ്ങളിലും ഇതിനോടകം മുസ്ലീം ലീഗ് സ്വന്തം സീറ്റുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിട്ടുനല്‍കിയിട്ടുണ്ട്. യുഡിഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന പേരിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുക.

തുടക്കം മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിന്‌ലീഗ് ശ്രമം നടത്തിയിരുന്നു. ഈ നീക്കത്തെ സിപിഐഎം രാഷ്ട്രീയമായി നേരിടുകയും സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തു. ഇതേ തുടര്‍ന്നാണ് പരസ്യമായ ധാരണ വേണ്ട എന്ന നിലപാടില്‍ ലീഗ് നേതൃത്വം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *