തദ്ദേശ തെരെഞ്ഞെടുപ്പും പ്രചരണങ്ങളിലെ വ്യത്യസ്തയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രാധാന ചര്‍ച്ചാ വിഷയം. ഓരോ സ്ഥാനാര്‍ഥികളുടേയും പ്രത്യേകതകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശാരുതി. ഇടിമുഴിക്കലിലെ ഭവന്‍സ് ലോകോളേജില്‍ അവസാന വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥികൂടിയായ ശാരുതി സംസ്ഥാനത്തെ യുവ സ്ഥാനാര്ഥികളില്നിന്നെല്ലാം ഏറെ വ്യത്യസ്തയാണ്.
ഈചെറുപ്രായത്തില്തന്നെ നാട്ടിലെ പലപ്രശ്നങ്ങള്‍ക്കും ശാരുതിയെ മിടുക്കിപെണ്‍കുട്ടി മുന്നിട്ടിറങ്ങുകയും ഇവ വിജയത്തിലെത്തിക്കുകയും ചെയ്തത് പലതവണ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കോവിഡ് തുടക്കകാലത്ത് കോവിഡ് കെയര്‍ സെന്ററുകളിലെ സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ക്ഷണിച്ചിട്ടും ആളുകളെ ലഭിക്കാതിരുന്ന സമയത്ത് ശാരുതിയും സുഹൃത്ത് ദാര്ബികയും ചങ്കുറ്റത്തോടെ മുന്നോട്ടുവന്നതും പത്രമാധ്യങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന് ഇരിങ്ങല്ലൂരിലെ റേഷന്കടയുടമയ്ക്ക് കോവിഡ് ബാധിച്ചതോടെ റേഷന്‍കട നടത്തിപ്പ് സ്വയം ഏറ്റെടുത്ത് മുന്നോട്ടുവരികകൂടി ചെയ്തതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിമാറി. ഒളവണ്ണ പഞ്ചായത്തിലെ നിറഞ്ഞു നിന്നു സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ ശാരുതിക്ക് തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച വ്യക്തമായ ധാരണയും കാഴ്ച്ചപ്പാടുകളുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബുള്ളറ്റില്‍ യാത്രചെയ്തതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ നിയമ വിദ്യാര്‍ഥി വൈറലായത്. അഞ്ച് കുന്നുകളുള്ള പ്രദേശമാണ് തന്റെ വാര്‍ഡെന്നും എല്ലായിടത്തും ബുള്ളറ്റില്‍ എത്താന്‍ കഴിയില്ലെന്നും ശാരുതി പറയുന്നു. എങ്കിലും അച്ഛന്റെ ബുള്ളറ്റെടുത്ത് ഓടിച്ചുപോവാറുണ്ട്. ഡി.വൈ.എഫ്.ഐ. സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗവും മേഖലാ സെക്രട്ടറിയുമാണ്. യു.ഡി.എഫിലെ ചൈത്ര സുബിത്തും എന്‍.ഡി.എ.യുടെ ചിത്രകുമാരിയുമാണ് ശാരുതിയുടെ എതിര്‍സ്ഥാനാര്‍ഥികള്‍.അച്ഛന് പറശേരി മനോഹരനും മഹളാസമഖ്യ മലപ്പുറം ജില്ലാകോര്ഡിനേറ്റര്കൂടിയായ അമ്മ എം റജീനയും മകളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തിയും പ്രോത്സാഹനവുമായി കൂടെയുണ്ട്.