ഡി.വൈ.എഫ്.ഐക്ക് കേരളത്തിലെ മതേതര മനസ്സുകളുടെ അഭിനന്ദങ്ങളുടെ പ്രവാഹം

Politics

ഡി.വൈ.എഫ്.ഐക്ക് കേരളത്തിലെ മതേതര മനസ്സുകളുടെ അഭിനന്ദങ്ങളുടെ പ്രവാഹം. പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ അതേ സ്ഥലത്ത് ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് രാഷ്ട്രീയ ഭേദമന്യേ ഡി.വൈ.എഫ്.ഐക്ക് മതേതര മനസ്സുകളില്‍ ഇടംലഭിച്ചത്.
പാലക്കാട് നഗരസഭ പിടിച്ച ബി.ജെ.പിക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിലാണ് നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി ഈ പോസ്റ്റര്‍ തൂക്കിയ സ്ഥലത്ത് ഇന്ത്യയുടെ ദേശിയപതാക ഉയര്‍ത്തിയത്.
ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ് എന്ന ബാനറിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.
നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയത്.
ഡി.വൈ.എഫ്.ഐയുടെ ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് വിവിധ രഷ്ട്രീയപാര്‍ട്ടിയുള്ള മതേതര മനസ്സുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ അഭിനന്ദങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *