മുഖ്യമന്ത്രിയില്‍ തൃപ്തരായി സമസ്ത; മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത

Politics

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനത്തില്‍ ജമാഅത്ത് ഇസ്ലാമിയെ വിളിക്കാതിരുന്നതിനെ അനുകൂലിച്ച് സമസ്ത. തീവ്ര നിലപാടുള്ള മതരാഷ്ട്ര വാദികള്‍ക്ക് എതിരാണെന്നും അവരെ മാറ്റി നിര്‍ത്തണമെന്നുമാണ് സമതയുടെ നിലപാടെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശികമായ കൂട്ടുകെട്ടാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സംഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയവര്‍ നശിക്കുമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള യോഗം പുരോഗമിക്കുകയാണ്. ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ക്ക് മാത്രം ചടങ്ങിലേക്ക് ക്ഷണമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *