ബി.ജെ.പി പിന്തുണയില്‍ പ്രസിഡന്റ് സ്ഥാനം വേണ്ട; റാന്നിയില്‍ എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നു

Politics

പത്തനംതിട്ട: ബി.ജെ.പി പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജി വെക്കാനൊരുങ്ങി എല്‍.ഡി.എഫ്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജി വെക്കാനൊരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നിയില്‍ എല്‍.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ചെണ്ണം യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.ഒരു സ്വതന്ത്രന്റെയും, രണ്ട് ബി.ജെ.പി അംഗങ്ങളുടെയും പിന്തുണയോട് കൂടിയാണ് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്വതന്ത്രന്റെ പിന്തുണയോടുകൂടി അധികാരത്തിലെത്താമെന്നായിരുന്നു പ്രദേശത്ത് യു.ഡി.എഫ് കരുതിയിരുന്നത്. എന്നാല്‍ ബി.ജെ.പി അംഗങ്ങള്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തതോടെ പഞ്ചായത്ത് പിടിക്കാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നേരിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *