കെ.എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

News Politics

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്നും വിജിലന്‍സ് അറിയിച്ചു. ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കും, ലീഗിന്റെ സംസ്ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തും, ഇപ്പോള്‍ ഷാജിക്ക് പറയാനുള്ളത് കേള്‍ക്കുക മാത്രമാണ് ചെയ്തതെന്നും വിജിലന്‍സ് പറഞ്ഞു.

താന്‍ വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയെന്ന് കെ.എം ഷാജി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേസ് നീട്ടി കൊണ്ടുപോകാനാണ് വിജിലന്‍സിന്റെ ശ്രമം. അറസ്റ്റ് ചെയ്താലും ഭയമില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

2014ല്‍ യുഡിഎഫ് സര്‍ക്കാകരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ വേണ്ടി 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത്. കേസില്‍ 25 ഓളം പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയ നൗഷാദ്, ലീഗിന്റെ ജില്ലാ പ്രാദേശിക നേതാക്കള്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെ മൊഴി എന്നിവയില്‍ കെഎം ഷാജി കോഴ വാങ്ങിയത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ, സ്‌കൂളില്‍ നിന്ന് ശേഖരിച്ച വരവ് ചെലവ് കണക്കുകകളും കോഴ വാങ്ങിയെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *