പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള പ്രമേയം; നിയമസഭ അടുത്ത വ്യാഴാഴ്ച പരിഗണിക്കും

News Politics

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ അടുത്ത വ്യാഴാഴ്ച പരിഗണിക്കും. സ്വര്‍ണക്കടത്തു കേസില്‍ സ്പീക്കറിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗിലെ എം ഉമറാണ് നോട്ടീസ് നല്‍കിയത്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ഈ മാസം 22 ന് പിരിയാനും സഭയുടെ കാര്യോപദേശക സമിതി തീരുമാനിച്ചു.

നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന എം ഉമറിന്റെ നോട്ടീസ് ഈ മാസം 21ന് പരിഗണിക്കും. ചര്‍ച്ചക്കെടുക്കുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ സഭാംഗങ്ങളുടെ സീറ്റിലേക്ക് മാറിയിരിക്കണം. ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. ശ്രീരാമകൃഷ്ണന് തന്റെ ഭാഗം വിശദീകരിക്കാം. ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പ്. പ്രമേയം പരാജയപ്പെട്ടാല്‍ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ കസേരയിലേക്ക് ഉടന്‍ കയറിയിരിക്കാം. നിലവിലെ അംഗബല പ്രകാരം പ്രമേയം പരാജയപ്പെടുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *