മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ രാജിവച്ചു

News Politics

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ രാജിവച്ചു. കത്വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.

ലീഗ് നേതൃത്വം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ വകമാറ്റിയതായി മുന്‍ ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിച്ചിരുന്നു.

യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പൊലിസ് ഐ.പി.സി 420 പ്രകാരം വഞ്ചനാകുറ്റത്തിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *