തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്‍ണായക ശക്തിയാവുകയാണ് ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു.
ഏപ്രില്‍ ആറിനാണ് കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 2ന്. പത്രികാ സമര്‍പ്പണം മാര്‍ച്ച് 19ന്. മാര്‍ച്ച് 20നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.