നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

News Politics

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ നയിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ഒറ്റ മണ്ഡലത്തില്‍ ഒതുങ്ങാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് മണ്ഡലത്തില്‍ വേണേലും മത്സരിക്കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് താന്‍ നിരസിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ക്ക് മത്സരിക്കാന്‍ അനുവാദമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെപിസിസിയുടെ തീരുമാനമാണ് ഇതെന്നും ഹൈക്കമാന്‍ഡിനും സമാന നിലപാടാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മൂവാറ്റുപുഴ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണെന്നും ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *