സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും എം എല്‍ എ എം മുകേഷിനും വിമര്‍ശനം

News Politics

കൊല്ലം: സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും എം എല്‍ എ എം മുകേഷിനും വിമര്‍ശനം. വലിയ അനുഭവ സമ്പത്തുള്ള മന്ത്രി വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളില്‍ ജാഗ്രത കാണിച്ചില്ല എന്നായിരുന്നു വിമര്‍ശനം. മുകേഷില്‍ നിന്ന് കുറച്ചു കൂടെ മികവ് പ്രതീക്ഷിച്ചിരുന്നെന്ന് വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ഇരുവരും വീണ്ടും മത്സരിക്കുന്നതില്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ എതിര്‍പ്പുണ്ടായില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും എം മുകേഷിനും എതിരെ വിമര്‍ശനം ഉയര്‍ന്നത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായി. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളില്‍ ജാഗ്രത കാട്ടിയില്ലെന്ന പൊതു വിമര്‍ശനമുയര്‍ന്നു. മേഴ്‌സിക്കുട്ടിയമ്മ കൂടി പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു ഇത്തരം ഒരു അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *