തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി

News Politics

തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി. ദിണ്ടിഗലിലെ സ്ഥാനാര്‍ത്ഥിയായ എന്‍. ആര്‍ വിശ്വനാഥനാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയതത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ മുന്നില്‍വച്ചിരുന്ന പാത്രത്തില്‍ ഒരാള്‍ നോട്ടുകള്‍ ഇട്ട് നല്‍കുന്നതും പ്രായമായ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥി നേരിട്ട് പണം നല്‍കുന്നതുമാണ് വിഡിയോയില്‍. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലാണ്.

സംഭവം വിവാദമായതോടെ എഐഎഡിഎംകെയ്ക്കെതിരെ ഡിഎംകെ രംഗത്തെത്തി. വിഷയം ചൂണ്ടിക്കാട്ടി ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൈഡ്ലൈന്‍ പുറത്തിറക്കമമെന്ന് ഡിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ സനര്‍പാട്ടി കെ. വിജയന്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *