സിപിഐഎം- ആര്‍എസ്എസ് ധാരണയെന്ന ആര്‍. ബാലശങ്കറിന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തത്: വി. ശിവന്‍കുട്ടി

News Politics

സിപിഐഎം- ആര്‍എസ്എസ് ധാരണയെന്ന ആര്‍. ബാലശങ്കറിന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. ജനങ്ങള്‍ ആരും ഇങ്ങനൊരു കാര്യം വിശ്വസിക്കില്ല. എന്ത് തെളിവാണ് ഇതിന് അനുബന്ധമായി നിരത്താന്‍ സാധിക്കുക എന്നും വി. ശിവന്‍കുട്ടി ചോദിച്ചു.

അതേസമയം, ആര്‍. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും രംഗത്ത് എത്തി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. തിരുവനന്തപുരത്ത് ബിജെപി വോട്ടില്‍ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *