ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകണം: കെ. സുധാകരന്‍

News Politics

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം കെ. സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മില്‍ വരെ ഇത്തവണ പരസ്യ പ്രതികരണങ്ങളുണ്ടായി. കോണ്‍ഗ്രസില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണ ഉണ്ടാവുന്നതാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. കണ്ണൂരിലെ പ്രവര്‍ത്തകരുടെ അതൃപ്തി ഉമ്മന്‍ ചാണ്ടി ഇടപെട്ട് പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *