നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനായി എല്‍ഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നേരത്തെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ രമേശ് ചെന്നിത്തല ശരിവെക്കുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്‍പ് കള്ളവോട്ട് തടയാനുള്ള നടപടികള്‍ ബിജെപി സ്വീകരിക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ഉണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി വ്യാപകമായി അത് ചെയ്യാന്‍ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. അത് പരിശോധിക്കാനുള്ള സംവിധാനം എവിടെയും ഇല്ല. ഇത് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.