രാജഗോപാല്‍ എന്തെങ്കിലും പറയുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥ: പിണറായി വിജയന്‍

News Politics

മലപ്പുറം: കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യത്തെക്കുറിച്ച് ഒ.രാജഗോപാല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജഗോപാല്‍ എന്തെങ്കിലും പറയുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ രാജഗോപാല്‍ പറഞ്ഞത്. പല മാധ്യമങ്ങള്‍ക്കും അത് വാര്‍ത്തയല്ല’, പിണറായി പറഞ്ഞു.

ബാലശങ്കറിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച യു.ഡിഎഫിന്റെ നേതാക്കന്‍മാര്‍ക്ക് നാണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിരുന്നെന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. ഈ സഖ്യം ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് നേടാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ഗുണമുണ്ടായെന്നും രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *