തലശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം. വി ജയരാജന്. മറ്റ് മണ്ഡലങ്ങളില്‍ ഇല്ലാത്ത സാങ്കേതിക പാളിച്ചയാണ് തലശേരിയില്‍ ഉണ്ടായത്. ഇത് രാഷ്ട്രീയ അന്തര്‍ധാരയുടെ ശക്തമായ തെളിവാണെന്നും ജയരാജന് കണ്ണൂരില്‍ പറഞ്ഞു.
അപ്രധാന സ്ഥാനാര്‍ത്ഥിയെ ധര്‍മ്മടത്ത് നിര്‍ത്തുക, തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന് തള്ളുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്. ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ നിലവില്‍ പരീക്ഷിക്കാന്‍ നോക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് കണ്ണൂരിലേയ്ക്കും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് എം.വി ജയരാജന് പറഞ്ഞു.
തലശേരിയില്‍ എന്‍ ഹരിദാസിനെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ ഹരിദാസിന്റെ പത്രിക തള്ളുകയായിരുന്നു. ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്.