അഭിപ്രായ സര്‍വേകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

News Politics

അഭിപ്രായ സര്‍വേകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സര്‍വേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വേകളിലൂടെ തന്നെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ സര്‍വേഫലം വന്‍ പരാജയമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരസ്യം നല്‍കിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സര്‍വേഫലം. വിരട്ടിയും പരസ്യം നല്‍കിയും മാധ്യമങ്ങളെ സര്‍ക്കാര്‍ വിലയ്ക്കെടുത്തു. മാധ്യമങ്ങള്‍ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും സര്‍വേകളില്‍ പങ്കെടുത്തില്ല. കഴിവുകെട്ട സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ടും രമേശ് ചെന്നിത്തല പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന്റെ തനിനിറം പുറത്തായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *