ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്

News Politics

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ജി.സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിന് എതിരായ വിമര്‍ശനം അതിരുകടക്കുകയാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. സ്ഥാനമാനങ്ങള്‍ക്കായി സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കല്‍ പോയിട്ടില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹങ്ങള്‍ ഇല്ല. വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *