പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

News Politics

പൊമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു . വെല്‍ഫെയര്‍ പാര്‍ട്ടി ആലുവ നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഷെഫ്‌റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചാണ് ഗോമതി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്കാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്.

തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സമരങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ് ഗോമതി ശ്രദ്ധ നേടിയത്. 2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *