ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

News Politics

ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. തമിഴ്‌നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. തമിഴ്‌നാട്ടില്‍ ജാതിയടിസ്ഥാനത്തില്‍ വോട്ടുകള്‍ നേടാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷപ്രീണനം തങ്ങളുടെ നയമല്ല എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

സമൂഹത്തില്‍ സാമുദായികടിസ്ഥാനത്തില്‍ വോട്ട് പിടിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. പക്ഷെ ബിജെപി അങ്ങനെയല്ല. ജാതി, മതം, വംശം തുടങ്ങിയവയുടെ പേരില്‍ ഞങ്ങള്‍ വോട്ട് പിടിക്കാറില്ല. നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാവര്‍ക്കും നീതി ലഭിക്കണം. ന്യൂനപക്ഷപ്രീണനം ഞങ്ങളുടെ നയമല്ല.”- രാജ്നാഥ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *