പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്‍. സേവ് സിപിഐഎമ്മിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. ജോസ് കെ മാണി കുലം കുത്തിയാണെന്നും പോളിംഗ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ പാലാ നഗരസഭയില്‍ സിപിഐഎം കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാലാ നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചത്. നഗരസഭയിലുണ്ടായ പ്രശ്നങ്ങള്‍ വ്യക്തി പരമാണെന്നും തെരഞ്ഞെടുപ്പിനെ അത് ബാധിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.