വീടുകള്‍ സമര കേന്ദ്രങ്ങളാക്കിക്കൊണ്ട് സി.പി.ഐ.എമ്മിന്റെ പ്രതിഷേധ സത്യാഗ്രഹം നടന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സത്യാഗ്രഹത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.

Politics

ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആറ് മാസത്തേക്ക് പ്രതിമാസം 7,500 രൂപവീതം അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നല്‍കുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വര്‍ധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങി 16 ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു സമരം. ഇന്ന് വൈകിട്ട് 4 മണി മുതല്‍ 4.30 വരെയായിരുന്നു സമരം.

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് വല്‍ക്കരണവും വര്‍ഗീയ വല്‍ക്കരണവും വഴി ഈ കോവിഡ് കാലത്തു പോലും സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്കിടയില്‍ തുറന്നു കാണിക്കുകയെന്നതാണ് ഇത്തരമൊരു പരിപാടി വഴി ഉദ്ദേശിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 25 ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായി. 105 ആം വയസ്സില്‍ കോവിഡിനെ തോല്‍പ്പിച്ച കൊല്ലം, അഞ്ചല്‍ സ്വദേശിനി അസീമ ബീവിയും സമരത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *