ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനായയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ദര്‍ശനം വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ..

Breaking Religion

ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നവംബര്‍ 16 നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കൂടെ വിര്‍ച്വല്‍ ക്യൂ സംവിധാനവും നടപ്പിലാക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണമായ തോതില്‍ നടത്തല്‍ വെല്ലുവിളിയായത് കൊണ്ട് കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ച് നിയന്ത്രിതമായ ആളുകളോട് കൂടിയാവും ഈ പ്രവിശ്യത്തെ ശബരിമല തീര്‍ത്ഥാടനം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. വിര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ ദര്‍ശനത്തിനുള്ള തിരക്ക് നിയന്ത്രിക്കാനാവും.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ ഇത്തവണത്തെ തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രോഗ വ്യാപനം ഉണ്ടാകാത്ത രീതിയില്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ശബരിമലയില്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. കടകള്‍ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *