കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങള്‍ കെ.പി രാഹുലും സഹല്‍ അബ്ദുല്‍ സമദും കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും

Sports

കോഴിക്കോട്: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ കെ.പി രാഹുലും സഹല്‍ അബ്ദുല്‍ സമദും കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും. താരങ്ങളുടെ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ടുള്ള വിവരം ഉടന്‍ തന്നെ ക്ലബ് പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷമാണ് സഹല്‍ അബ്ദുല്‍ സമദിന് 2022 വരെ കേരള ബ്ലാസ്റ്റേഴ്സില്‍ കരാര്‍ പുതുക്കിയത്. എന്നാല്‍ പല ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് സഹലിന് പുതിയ കരാര്‍ നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.
2025വരെ സഹല്‍ അബ്ദുല്‍ സമദിനെ കേരള ബ്ലാസ്റ്റേഴ്സില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് മാനേജ്മന്റ് ഇപ്പോള്‍ നടത്തുന്നത്. കെ.പി രാഹുലിനും സമാന കരാര്‍ നല്‍കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഇന്ത്യന്‍ ആരോസില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തിയ കെ.പി രാഹുല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ കെ.പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ട@ി എട്ട് മത്സരങ്ങളാണ് കളിച്ചത്. യുവ താരങ്ങള്‍ക്ക് ദീര്‍ഘ കാലത്തേക്കുള്ള കരാര്‍ നല്‍കികൊണ്ട് മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും കിബു വികുനയും. ഷറ്റോരിക്ക് കീഴില്‍ സഹലിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും സഹലിന്റെ പ്രതിഭയില്‍ ഷറ്റോരിക്ക് വലിയ വിശ്വാസമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടീമിന്റെ നട്ടെല്ലാകാന്‍ സഹലിന് കഴിയുമെന്നായിരുന്നു ഷറ്റോരി പറഞ്ഞത്. യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന കിബു വികുനയും സഹലിനെയും രാഹുലിനെയും കാര്യമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനാല്‍ തുടര്‍ന്നുള്ള സീസണുകളിലും മലയാളി യുവതാരങ്ങളുടെ കളി ബ്ലാസ്റ്റേഴ്സിലൂടെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കും. ഉടന്‍ തന്നെ താരങ്ങളുടെ കരാര്‍ നീട്ടിയതുമായി ബന്ധപ്പെട്ടുള്ള വിവരം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *