നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ വീണ്ടും ആര്യാടന്‍ ഷൗക്കത്ത്. കഴിഞ്ഞ 35 വര്‍ഷത്തെ ആര്യാടന്റെ മുഹമ്മദിന്റെ ആധിപത്യത്തിനു വിരാമമിട്ട് നിലമ്പൂരില്‍ അട്ടിമറിവിജയം നേടിയ പി.വി അന്‍വറില്‍ നിന്നും നിലമ്പൂര്‍ തിരികെ പിടിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ നിയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിലമ്പൂരില്‍ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയില്‍ ആര്യാടന്‍ ഷൗക്കത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.കഴിഞ്ഞ 5 വര്‍ഷം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഷൗക്കത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ഭാരവാഹികളുമായും പോഷസംഘടനകളുമായും എ.ഐ.സി.സി നടത്തിയ ആശയവിനിമയവുമാണ് ഷൗക്കത്തിനെ പരിഗണിക്കാന്‍ കാരണമായത്. […]

Continue Reading