പശുവിന് ബുദ്ധിമുട്ടുണ്ടാക്കുന്നു; ക്രഷറിന്റെപ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി

കൊല്ലം: പശുവിന് ചൊറിച്ചിലുണ്ടാക്കുന്നതിനാല്‍ ക്രഷറിന്റെപ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ പ്രതിഷേധം. ക്രഷറിന് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് പോരുവഴി പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായെത്തുകയും ജീവനക്കാരെ പൂട്ടിയിടുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. പശുക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നതിനാല്‍ പത്താം വാര്‍ഡിലെ ക്രഷറിന് അടിയന്തര സ്റ്റോപ്പ് മെമോ നല്‍കണമെന്ന് വെള്ളിയാഴ്ച രാവിലെ നടന്ന പഞ്ചായത്ത് യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തര സ്റ്റോപ്പ് മെമോ നല്‍കാന്‍ മാത്രമുള്ള കാരണങ്ങളല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയച്ചതോടെ ഇവര്‍ പ്രതിഷേധത്തിലേക്ക് […]

Continue Reading