നന്മയുടെ മുഖവുമായി ഒരാള്‍ ബാങ്കില്‍; അനുഭവം പങ്കുവെച്ച് ബാങ്ക് ജീവനക്കാരന്‍

കേരളബാങ്കില്‍ ജോലി ചെയ്യുന്ന സൗന്ദര്‍ രാജാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. കഴിഞ്ഞ ദിവസം താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്ന് തന്റെ അക്കൗണ്ടിലെ ബാലന്‍സ് അന്വേഷിച്ചു. 200850 രൂപയുണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ പണം അയക്കുന്നതില്‍ സന്ദേഹം കാണിച്ചപ്പോഴും വന്നയാള്‍ തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് ഉറപ്പിച്ചു പറയുകയും താന്‍ പണം നല്‍കിയ കാര്യം ആരോടും വെളിപ്പെടുത്തരുതെന്ന് […]

Continue Reading