ജെഇഇ മെയിന്‍ പരീക്ഷകള്‍ മാറ്റിവച്ചു

ഏപ്രില്‍ അവസാന വാരം നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷകള്‍ മാറ്റിവച്ചു. 27,28,30 ദിവസങ്ങളില്‍ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുന്‍പ് അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.

Continue Reading