തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ല. 15 ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച എണ്ണക്കമ്പനികള്‍ ഇന്ധന വില കുറച്ചിരുന്നു. അതിന് മുന്‍പ് മാര്‍ച്ച് 30നായിരുന്നു അവസാനമായി വില കുറഞ്ഞത്. വീടുകളില്‍ നിന്ന് വാഹനത്തില്‍ പുറത്തേക്ക് പോകാന്‍ തുടങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ നഗരങ്ങളിലെ ഇന്ധന ചില്ലറ വില്‍പന വില എളുപ്പത്തില്‍ അറിയാനാകും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് വില അറിയാനാകും.

Continue Reading