പി.വി അന്‍വര്‍ എം.എല്‍.എക്ക് ആഫ്രിക്കയിലെ ബിസിനസ് എന്ത്?
എം.എല്‍.എയുടെ വിദേശയാത്രകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ പി.വി അന്‍വര്‍ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്തെന്ന് സി.പി.എം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നില്‍പോലും ഇടപെടാതെ കഴിഞ്ഞ 45 ദിവസത്തിലധികമായി പി.വി അന്‍വര്‍ എം.എല്‍.എ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനമല്ല […]

Continue Reading