കിണറ്റില്‍ പാറ പൊട്ടിക്കുന്നതിനിടെതമിഴ്‌നാട്ടുകാരനായ തൊഴിലാളി മരിച്ചസംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കിണറ്റില്‍ പാറ പൊട്ടിക്കുന്നതിനിടെ തമിഴ്‌നാട്ടുകാരനായ തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ടു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ തഞ്ചാവൂര്‍ മുട്ടിപ്പേട ബാലന്‍ (34), ധര്‍മപുരി ചന്ദ്രന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് കെന്നേരിപ്പട്ടി മേയന്‍ സ്ട്രീറ്റില്‍ രാജേന്ദ്രന്‍ (45) ശനിയാഴ്ച ഉച്ചക്ക് പെരിന്തല്‍മണ്ണ തേക്കിന്‍കോട് പ്രദേശത്തെ കിണറ്റില്‍ പാറ പൊട്ടിക്കുന്നതിനിടെയാണ് ദാരുണമായി മരിച്ചത്. തോട്ടോളി നൗഫലിന്റെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ പാറപ്പൊട്ടിക്കുമ്പോഴാണ് സംഭവം. നിയമം ലംഘിച്ച് സ്‌ഫോടകവസ്തു കൈവശം വച്ച് ഉപയോഗിച്ചതിനാണ് കേസ്. അപകട […]

ഹോമിയോ ഡിസ്പന്‍സറികള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : കേരളത്തില്‍ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പന്‍സറികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിലവില്‍ വന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെ പ്രാദേശിക തല ഉദ്ഘാടനം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് ഹൈസ്കൂളിനടുത്താണ് പുതിയ ഡിസ്പന്‍സറി ആരംഭിച്ചത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പരിശോധനയുണ്ടാകുമെന്നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്വീപര്‍ എന്നിങ്ങനെ മൂന്ന് പേര്‍ […]

സഹകരണ മേഖലയിൽ മലപ്പുറം ജില്ലയിൽ ആദ്യത്തെ വിമൺ ആൺ ചിൽഡ്രൻ ആശുപത്രി മാർച്ച് ഒന്നിനു മൂന്നാം പടിയിൽ തുടങ്ങുന്നു

മലപ്പുറം : നവജാതശിശു ആരോഗ്യപരിപാലനത്തിനും പ്രസവ സ്ത്രീരോഗ ചികിത്സക്കും ആധുനിക സൗകര്യങ്ങളോടെ മലപ്പുറം ജില്ലാ ആസ്ഥനത്ത് സഹകരണ മേഖലയിൽ ആദ്യത്തെ ആശുപത്രി മലപ്പുറം – മൂന്നാം പടിയിൽ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായാണ് അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി ആരംഭിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രി സമുച്ചയം മാര്‍ച്ച് ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യും. […]

error: Content is protected !!