മലയാളികളായ വരനും വധുവും വിവാഹ വേദിയിലെത്തിയത് ഹെലികോപ്ടറില്‍

Breaking Keralam

വയനാട്: വയനാട്ടില്‍ നടന്ന വിവാഹ വേദിയിഫലേക്ക് വരനും വധുവും വന്നത് ഹെലികോപ്ടറില്‍.
ഹെലികോപ്ടറില്‍ വിവാഹ വേദിയിലേക്ക് പറന്നിറങ്ങുന്ന ഒരു വധുവിനെ ശരാശരി മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല. എന്നാല്‍ ഹെലികോപ്ടര്‍ എത്തിച്ച് വിവാഹത്തെ വ്യത്യസ്തമാക്കിയിരിക്കുകയാണ് വണ്ടന്മേടുകാരി മരിയയുടേയും പുല്‍പ്പള്ളിക്കാരന്‍ വൈശാഖും. വണ്ടന്മേട്ടിലെ ഗൃഹത്തില്‍ നിന്നും വധുവിന് വയനാട്ടില്‍ നടക്കുന്ന വിവാഹ വേദിയിലെത്താനാണ് ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയത്. ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ മൈതാനത്ത് തിങ്കളാഴ്ച രാവിലെ ഹെലികോപ്റ്റര്‍ പറന്നിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ആദ്യം അമ്പരന്നു. വിവിഐപികള്‍ ആരെങ്കിലും ആവുമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. വയനാട്ടിലെ വരന്റെ വീട്ടിലേക്ക് വണ്ടന്മേട്ടില്‍നിന്ന് വധുവിന് പോകാനാണ് ഹെലികോപ്റ്റര്‍ എന്നറിഞ്ഞപ്പോള്‍ കൗതുകമായി. വണ്ടന്മേട് ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ബേബിച്ചന്റെ മകള്‍ മരിയയുടെയും വയനാട് പുല്‍പ്പള്ളി കാക്കുഴിയില്‍ ടോമിയുടെ മകന്‍ വൈശാഖിന്റെയും വിവാഹമാണ് ഹെലികോപ്ടറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായത്. വയനാട്ടില്‍ നടന്ന വിവാഹത്തിനെത്താന്‍ വധുവും കൂട്ടരും ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ മൈതാനത്തുനിന്ന് ഹെലികോപ്റ്ററില്‍ യാത്രതിരിച്ചു. വിവാഹശേഷം ഇതേ ഹെലികോപ്റ്ററില്‍ വധുവും വരനും വൈകീട്ടോടെ വണ്ടന്മേട്ടിലെത്തി. വണ്ടന്മേട്ടില്‍നിന്ന് ഒന്നേകാല്‍മണിക്കൂര്‍കൊണ്ട് വയനാട്ടിലെ വിവാഹസ്ഥലത്ത് എത്തി. ചെലവ് കൂടുതലായെങ്കിലും യാത്രയ്ക്ക് ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. വിവാഹദിവസം റോഡ് യാത്ര ഒഴിവാക്കാനുമായി. ഇക്കാരണങ്ങളാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയതെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.
ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ വധു പുല്‍പ്പള്ളിയിലെ നാട്ടുകാര്‍ക്കും കൗതുകമായി . തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. നാട്ടുകാര്‍ ആദ്യം കരുതിയത് രാഹുല്‍ ഗാന്ധി എംപി. വന്നെന്നാണ്. പിന്നീടാണ് ന്യൂജെന്‍ കല്യാണത്തിന് വധുവിന്റെ മാസ് എന്‍ട്രിയായിരുന്നു അതെന്ന്. വി.ഐ.പി. ആരെന്നറിയാന്‍ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് ഇരുവരുടേയും വിവാഹം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *