മലപ്പുറം: സോഷ്യല്‍ മീഡിയ വഴി രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത മഞ്ചേരി സ്വദേശി സനോജി (32)നെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്ക് വഴിയും ചാറ്റ് ചെയ്ത് സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്ന ഇയാളെ സ്ത്രീയാണെന്ന വ്യാജേന പൊലീസ് ഉദ്യോ?ഗസ്ഥര്‍ നാലുദിവസം ചാറ്റ് ചെയ്ത് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെയ്സ്ബുക്ക് മെസഞ്ചര്‍വഴി നാല് വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഫോണില്‍നിന്ന് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യപ്പെടുത്തിയതായും കണ്ടെത്തി.
ഇതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍വഴി സ്ത്രീകളെ ശല്യംചെയ്യുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നും താനൂര്‍ സിഐ പി പ്രമോദ് പറഞ്ഞു.
സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സിപിഒ വിമോഷ് തുടങ്ങിയവരുടെ അന്വേഷണ മികവാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.
