മലപ്പുറം മക്കരപറമ്പില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Breaking News

മലപ്പുറം: മലപ്പുറം മക്കരപറമ്പില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മക്കരപറമ്പ
അമ്പലപ്പടിയിലെ പള്ളിയാലില്‍ തൊടി കുഞ്ഞിമുഹമ്മദ് (69) താണ് മരണപ്പെട്ടത്,മക്കരപ്പറമ്പ മുപ്പത്തിയാറ് പുണര്‍പ്പസമൂഹജംഗ്ഷനു സമീപത്തുവെച്ച് ഇന്ന് വൈകീട്ടാണ് നാല് വാഹനങ്ങള്‍ കൂട്ടി യിടിച്ച അപകടം നടന്നത്, കാറും ഓട്ടോറിക്ഷയുംബൈക്കും സ്‌കൂട്ടറുമാണ് ചാറ്റല്‍ മഴക്കിടെ അപകടത്തില്‍ പെട്ടത്, സംഭവസ്ഥലത്ത് വെച്ചു തന്നെ സ്‌കൂട്ടര്‍ യാത്രികന്റെ മരണം സംഭവിച്ചിട്ടുണ്ട്, കൂലി പണിക്കാരനാണ് മരണപ്പെട്ട കുഞ്ഞിമുഹമ്മദ്. മറ്റു വാഹനങ്ങളിലുള്ള മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.അപകടകാരണം വെക്തമല്ല, മങ്കടപോലിസ് അന്വേഷിക്കുന്നുണ്ട്.ഭാര്യ :പാത്തുകുട്ടി ,മക്കള്‍: അബ്ദുല്‍ കരീം (സൗദി )ഹസ്സന്‍, ഹുസ്സന്‍, അസ്ലം, (മൂവരും ഓട്ടോ ഡ്രൈവര്‍മാര്‍ ) സുഹറബി . ആയിഷാബി, മരുമക്കള്‍: ഫൗസിയ (വറ്റലൂര്‍ )ജമീല (പഴമള്ളൂര്‍) സലീന (പാങ്ങ്) സുമയ്യ (വടക്കേമണ്ണ) അബ്ദുല്‍ മജീദ് (കരിഞ്ചാപ്പടി) അഷ്റഫ് ( ഇരുമ്പുഴി)മങ്കട പോലീസ് മേല്‍നടപ്പടി സ്വീകരിച്ചു.പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് മൃതദേഹമുള്ളത്,നിയമ നടപടികള്‍ക്ക് ശേഷം മക്കരപറമ്പ് മഹല്ല് ജുമാ മസ്ജിദ് ഖമ്പര്‍സ്ഥാനില്‍.
ഖമ്പറടക്കം നടക്കും

Leave a Reply

Your email address will not be published. Required fields are marked *