വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹായിയുടെ കൊച്ചുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Breaking Crime

തിരുവനന്തപുരം: വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹായിയുടെ കൊച്ചുമകനെ പൊലീസ്
കസ്റ്റഡിയിലെടുത്തു. തിരുവല്ലത്ത് ജാന്‍ ബീവി എന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവ ത്തിലാണ് സംഭവം.ജാന്‍ ബീവിയുടെ സഹാ യിയായ സ്ത്രീയുടെ കൊച്ചുമകനും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അലക്സ് ആണ് അറസ്റ്റിലായത്.മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് അലക്സ് പൊലീസീ നോട് സമ്മതിച്ചു.ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വൃദ്ധയെ കൊലപ്പെടുത്തി മോഷണം നടത്തിയത്.
ജാന്‍ ബീവിയുടെ പക്കല്‍ നിന്നും ഇയാള്‍ കവര്‍ന്ന സ്വര്‍ണവും പണവും പൊലീസ് കണ്ടെത്തി. സമീപത്തെ ഒരു ട്യൂട്ടോറിയല്‍ കോളേജ് കെട്ടിടത്തില്‍ നിന്നാണ് തൊണ്ടി മുതല്‍ പൊലീസ് കണ്ടെടുത്തത്. അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണ്ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വള കളുമാണ് മോഷണം പോയത്.ഈ സ്വര്‍ണ്ണവും സ്വര്‍ണം വിറ്റ പണവും പൊലീസ് കണ്ടെടുത്തു.
മകന്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഒറ്റക്കാകുന്ന വയോധികയ്ക്ക് സഹായത്തിനാണ് അയല്‍ വാസിയായ സ്ത്രീയെജോലിക്ക് വെച്ചിരുന്നത്. അങ്ങിനെ അലക്സ് ഈ വീട്ടിലെ സ്ഥിരം സന്ദര്‍ ശകനാവുകയായിരുന്നു്. കൊലപാതകം നടന്ന ദിവസം രാവിലെ സഹായിയായ സ്ത്രീ ഈ വീട്ടി ല്‍ വന്നുപോയിരുന്നു.ഇവരുടെ മകന്‍ ജോലിക്കായുംപോയി. ഈ സമയത്ത് ജാന്‍ബീവി വീട്ടില്‍ തനിച്ചാകുമെന്ന ഉറപ്പാക്കിയാണ് അലക്സ് എത്തിയത്.വണ്ടിത്തടം പാലപ്പൂര് റോഡില്‍ യക്ഷി യമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ 78 വയസ്സുള്ള ജാന്‍ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ജാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ശക്തമായ പ്രഹരമാണ് മരണ കാരണമെന്ന് കണ്ടെ ത്തിയിരുന്നു.കഴിഞ്ഞ ദിവസം പൊലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. .ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതിരുന്നതിനാല്‍ കൊലപാതകമായിരിക്കാമെന്ന് തുടക്കം മുതല്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *