19കാരനുമായി ഒളിച്ചോടിയ 24കാരിയെ പൊലീസ് പിടികൂടി

Breaking News

കൊല്ലം: വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗമായ 19 കാരനുമായി ഒളിച്ചോടിയ 24 കാരിയെ പൊലീസ് പിടികൂടി. കൊട്ടിയം സ്വദേശിനി അന്‍സിയാണ് നെടുമങ്ങാട് സ്വദേശി അഖിലിനൊപ്പം ഒളിച്ചോടിയത്.
സഹോദരിയുടെ മരണത്തില്‍ നീതി ലഭ്യമാക്കുവാന്‍ രൂപീകരിച്ച അന്‍സിയുടെ സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ടസാപ്പ് കൂട്ടായ്മയിലെ അംഗമായിരുന്നു ഇയാള്‍. ഒളിച്ചോടിയ ഇരുവരെയും മൂവാറ്റുപുഴയില്‍ നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഭര്‍ത്താവ് മുനീര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശിയുടെ നമ്പര്‍ കണ്ടെത്തി. പൊലീസ് ഇയാളെ ബന്ധപ്പെട്ടപ്പോഴാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അഖില്‍ അന്‍സിയുടെ സഹോദരിയുടെ മണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികള്‍ക്കും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനുമായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലടുക്കുന്നതും പ്രണയത്തിലാകുന്നതും. കാണാതാവുന്നതിന് മുന്‍പ് ഭര്‍ത്താവുമായി ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന് ശേഷമാണ് കാണാതായത് എന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് ഒളിച്ചോടിയതാണ് എന്ന് കണ്ടെത്തിയത്.

സ്വന്തം ഇഷ്ടപ്രകാരമാണ് അന്‍സി പോയതെങ്കിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടര്‍ന്ന് ഒരു വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേര്‍ പണം അയച്ച് സഹായിച്ചിരുന്നു. ഈ പണവുമായാണ് ഇവര്‍ പോയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അന്‍സിയുടെ അഭിമുഖങ്ങള്‍ക്കു വന്‍ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ച റംസിയുടെ മരണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയല്‍ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *