മലപ്പുറത്ത് 25കാരനെ കുത്തിക്കൊലപ്പെടുത്തി

Breaking Crime

മലപ്പുറം: മുന്‍വൈവരാഗ്യം കാരണം മലപ്പുറം ചങ്ങരംകു കൊലക്ക് കാരണം മുന്‍വൈരാഗ്യമെന്ന് പോലീസ്. സംഭവം ഇന്നു വൈകിട്ട് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്ന്, പ്രതികള്‍ക്കായി വലവീശി പോലീസ്. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര പാടത്ത് ഇന്ന് വൈകിയിട്ട് ആറോടെയാണ് സംഭവം. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മാതാവ് ഫാത്തിമ. സഹോദരങ്ങള്‍,മുര്‍ഷിദ്,ഫര്‍സാന

Leave a Reply

Your email address will not be published. Required fields are marked *