ഇവിടെ ജോലി നല്‍കുക ശാരീരിക വിശമതകളും, അംഗവൈകല്യം ഉള്ളവര്‍ക്കും മാത്രം

ഇവിടെ ജോലി നല്‍കുക ശാരീരിക വിശമതകളും, അംഗവൈകല്യം ഉള്ളവര്‍ക്കും മാത്രം. മറ്റു ജോലികള്‍ചെയ്യാന്‍ കഴിയുന്നവര്‍ക്കൊന്നും തന്റെ പക്കല്‍ ജോലി നല്‍കാനില്ലെന്നും എറണാകുളം കൂത്താട്ടുകുളം സ്വദേശി ബിഗില്‍ കെ. ബിനോയി പറയുന്നു. സെലിബ്രറ്റി ഓണ്‍ലൈന്‍ പ്രമോട്ടറും, സെലിബ്രറ്റി ഫോട്ടോഗ്രാഫറുമായ ബിഗില്‍ ‘യൂവി ഫിലിംസ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ഥാപനം നടത്തിവരികയാണ്. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലിക്കുവേണ്ടിയായാണ് ശാരീരിക വിഷമതകളുള്ളവരെമാത്രം നിയമിക്കുന്നത്. മറ്റുജോലികളൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് യൂവി ഫിലിംസ് ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ഥാപനത്തില്‍ ജോലിനല്‍കുന്നത്. ഇവര്‍പുറത്തുവന്നു […]

Continue Reading

കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ

മലപ്പുറം: കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ അങ്ങാടിപ്പുറം. രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ഈ യുവതി കേരളാ മ്യൂറല്‍ പെയ്ന്റിംഗ് ഉള്‍പ്പെടെയുളളവയാണ് വസ്ത്രങ്ങളില്‍ തീര്‍ക്കുന്നത്. രേഷ്മയുടെ ഈ കരവിരുത് കണ്ട് അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും ഉള്‍പ്പെടെ ആവശ്യക്കാരെത്തുന്നുണ്ട്. ആദ്യം സ്വന്തംസാരിയില്‍ വരച്ച ചിത്രംകണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമല്ലൊം പ്രോത്സാഹനം നല്‍കിയതോടെ തനിക്കും ആത്മവിശ്വാസമുണ്ടായതായി രേഷ്മ പറഞ്ഞു. എന്നാല്‍ ഇതൊരു ബിസിനസ്സായി കാണാനൊന്നും ആഗ്രഹിച്ചിരുന്നില്ല. ചില ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ വസ്ത്രങ്ങള്‍കൂടി മ്യൂറല്‍ പെയ്ന്റിംഗ് ചെയ്തതോടെ ആവശ്യക്കാര്‍കൂടുതലായി വന്നു. […]

Continue Reading

ആരും കാണാതെ പോയ കേരളത്തിലെ ഒരു റെയില്‍പാതയെ കുറിച്ച് അറിയാം..

മലപ്പുറം: കേരളത്തില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത ഒരു റെയില്‍പാതയുണ്ടായിരുന്നു. ചാലക്കുടിവനത്തിലൂടെയുണ്ടായിരുന്ന ഈ പാതയെ കുറിച്ച് ഇന്നും കേരളത്തിലെ ഭൂരിഭാഗംപേര്‍ക്കും കേള്‍ട്ടുകേള്‍വിപോലുമുണ്ടാകില്ല. ബ്രിട്ടീഷുകാര്‍ നമ്മുടെ വനവിഭവങ്ങള്‍ മുറിച്ചുകടത്തുന്നതിനായി 1905 ഇല്‍ ചാലക്കുടിയില്‍ നിന്ന് പറമ്പികുളത്തേക്ക് കൊടും കാടിനുള്ളിലൂടെ നിര്‍മ്മിച്ച ട്രാം വെയുടെ അപൂര്‍വ്വ ഫോട്ടോയും ‘മറുപുറം കേരള’ക്ക് ലഭിച്ചു. അന്നവര്‍ നിര്‍മ്മിച്ച പാലങ്ങള്‍ ഉള്‍പ്പടെ ഇന്നും കാടിനുള്ളില്‍ ഒരു കോട്ടവും തട്ടാതെ പലയിടത്തായി നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ മില്ലുകള്‍ക്ക് ഇന്ത്യയില്‍ വിളയുന്ന പരുത്തി സുഗമമായി എത്തിക്കുന്നതിനും ബ്രിട്ടീഷ് ഉത്പാദകര്‍ക്കായി ഇന്ത്യയിലെ വിപണി […]

Continue Reading

ഇന്ന് ലോകഫാല്‍ക്കണ്‍റിദിനം, രണ്ടര പതിറ്റാണ്ടായി ഫാല്‍ക്കണിനു പിറകെയുള്ള മലയാളി

മലപ്പുറം: 1994ജൂലൈ മാസം പതിനഞ്ചാം തീയതി അബുദാബിയില്‍ നിന്നും അല്‍ഐനിലേക്കുള്ള ടാക്‌സി യാത്ര. അല്‍ഖസ്‌ന (അബുദാബി അല്‍ ഐന്‍ അതിര്‍ത്തി) യിലെ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ഫാല്‍ക്കണ്‍ റിസര്‍ച്ച് ഹോസ്പിറ്റലില്‍ ജര്‍മന്‍ ഡോക്ടറുടെ മുന്നില്‍ മലപ്പുറം തിരൂര്‍ വാണിയന്നൂര്‍ സ്വദേശി ഇരിക്കുന്നു. ഫാല്‍ക്കണുകളെ മാത്രം ചികിത്സിക്കുന്ന ആ ആശുപത്രിയില്‍ എന്തെങ്കിലും ഒരു ജോലി അയാള്‍ അഭ്യര്‍ത്ഥിക്കുന്നു. രണ്ടു സന്ദര്‍ശക വിസകളിലായി 198ദിവസം യു.എ.ഇ. യില്‍ തങ്ങി. രണ്ടാമത്തെ സന്ദര്‍ശക വിസ തീരാന്‍ രണ്ടു ദിവസം മാത്രം […]

Continue Reading

പാണക്കാട് ബഷീറലി തങ്ങളുടെ ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പ്രകാശനം ശനിയാഴ്ച്ച

മലപ്പുറം: കേരളത്തിന്റെ സാമുഹിക-രാഷ്ട്രീയ-മത രംഗത്തെ മാതൃകയായിരുന്ന മരണപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ കണ്ണീരിന്റെ നനവുള്ള ഓര്‍മ്മ പുസ്തകം ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പ്രകാശനം ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ നടക്കും. ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സ്വസ്ത ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്ട്രീയത്തിലെ […]

Continue Reading

പരിസ്ഥിതി പുന:സ്ഥാപനവും പച്ചത്തുരുത്തുകളും

ശഹ്മ സലാംമലപ്പുറം ദൈവത്തിന്റെ സ്വന്തം നാടായ കേരളം പച്ചപ്പുകൊണ്ടും, പുഴകള്‍കൊണ്ടും സമൃദ്ധമായിരുന്നു. എന്നാല്‍ പ്രകൃതി ചൂഷണവും നഗരവല്‍ക്കരണത്തിന്റെ ഭാഗമായി കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും കയ്യേറികൊണ്ടുള്ള നിര്‍മ്മിതികളും ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ച്ചകളുമാണ് കേരളത്തിലങ്ങോള മിങ്ങോളം കണ്ടുവരുന്നത്.ജീവജാലങ്ങളുടെ നിലനില്‍പ്പും പ്രകൃതിയുടെ സുരക്ഷയും കണക്കിലെടുക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളുംകൊണ്ട് കേരളത്തെ രണ്ടുതവണ പ്രളയത്തില്‍ മുക്കിയെടുത്തു.. ഈ രണ്ട് പ്രളയവും കേരളത്തിന് താങ്ങാന്‍ കഴിയാത്ത നഷ്ടങ്ങളാണ് വിതച്ചത്. പ്രളയം കാര്‍ന്നുതിന്ന കേരളത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വലിയ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ഹരിതകേരളം […]

Continue Reading

ടിപ്പര്‍ ഡ്രൈവറായി ജോലിചെയ്ത് എന്‍ജിനിയറിംഗ് ബിരുദധാരിയായ ശ്രീഷ്മ

കണ്ണൂര്‍: വണ്ടിപ്പണി ആണുങ്ങളുടെ മേഖലയാണ് എന്നതാണ് നാട്ടുനടപ്പ്. ചെറു കാറുകളും ഇരുചക്ര വാഹനങ്ങളും ഒരു പരിധിവരെ ഓട്ടോയും വളയിട്ട കൈകള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിംഗ് ഒരു ജോലിയായി പൊതുവെ സ്ത്രീകള്‍ തെരഞ്ഞെടുക്കാറില്ല. സാധാരണ നിലയില്‍ ടിപ്പറിന്റെ ഡ്രൈവറാകാന്‍ ആണുങ്ങള്‍ തന്നെ ഒന്ന് മടിക്കുന്ന കാലത്താണ് ശ്രീഷ്മ എന്ന യുവതി കഴിഞ്ഞ ആറുമാസമായി ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്. മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടോ മറ്റ് വഴിയില്ലാഞ്ഞിട്ടോ അല്ല കണ്ണൂര്‍ മയ്യില്‍ നിരന്തോട്ടെ എസ്.എന്‍. നിവാസിലെ ബിസിനസുകാരനായ ചിറ്റൂടന്‍ പുരുഷോത്തമന്റെയും […]

Continue Reading

അന്താരാഷ്ട്ര അംഗീകാരങ്ങള്‍ വാരിക്കൂട്ടി മലയാളിയായ രണ്ടു വയസുകാരന്‍

ഏവരേയും അമ്പരപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയാണ് മലയാളിയായ രണ്ടു വയസുകാരന്‍. അക്കങ്ങളെയും അക്ഷരങ്ങളെയും സ്‌നേഹിക്കുന്ന ‘ഈഥന്‍’ ആണ് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങള്‍ വാരിക്കൂട്ടുന്നത്. ഇംഗ്ലീഷ് അക്ഷരമാല ദ മുതല്‍ അ വരെ എഴുതിയാണ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ഗ്രാന്റ് മാസ്റ്റര്‍ അംഗീകാരം നേടിയത്. ആറ് മിനിറ്റ് 38 സെക്കന്റിലായിരുന്നു ഈഥന്റെ ഈ പ്രകടനം. സാധാരണ കുട്ടികള്‍ ഒന്ന് മുതല്‍ പത്ത് വരെ എഴുതാന്‍ പാട് പെടുന്ന പ്രയത്തിലാണ് ഈഥന്‍ നൂറു മുതല്‍ ഒന്ന് വരെ പുറകോട്ട് […]

Continue Reading

വിടപറഞ്ഞത്
ഇതിഹാസത്തിന്റെ
ഇതിഹാസകാരന്‍

കെ.പി.ഒ. റഹ്മത്തുല്ല ‘ ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കവേ ഉദിക്കയായി ഒരായിരം സൗര മണ്ഡലം ‘ . മലയാള കാവ്യ ചരിത്രത്തില്‍ ഈ വരികളെ കവിയുന്ന ഒരു ഖണ്ഡം ഇന്നേ വരെ രചിക്കപ്പെട്ടില്ല. ആറു പതിറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യത്തിലെതാണ് വരികള്‍. ‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ ‘സുഖ പ്രദം’തുടങ്ങി ഈ കാവ്യത്തിലെ ഓരോ വരികളും മലയാളികള്‍ ഇന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചിന്തയുടെ മൂശയില്‍ വാര്‍ക്കപ്പെട്ട അക്കിത്തം വരികള്‍ കാലത്തെ അതിവര്‍ത്തിക്കുന്നതാണ്. […]

Continue Reading

മലയാളികളുടെ ചോട്ടാ റഫിക്ക് പ്രണയം..

കോഴിക്കോട്:  അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായി മലയാളികളുടെ ‘ചോട്ടാ റഫി’ എന്ന പട്ടം ലഭിച്ച ഗായകനാണ് കോഴിക്കോട്ടുകാരന്‍ സൗരവ് കിഷന്‍.  തന്റെ മൂന്നാം വയസ്സ് മുതല്‍  സംഗീതം പഠിക്കുന്ന സൗരവ് തന്റെ  ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും സംഗീതത്തിനാണ്. അത് കഴിഞ്ഞേ മറ്റെന്തുമൊള്ളു.  സംഗീതത്തില്‍ പല പരീക്ഷണങ്ങളും നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ മുത്തച്ഛന്‍ രാമകൃഷ്ണനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംഗീത മേഖലയിലേക്ക് താന്‍ കാലടുത്ത്‌വെച്ചതെന്ന് സൗരവ് പറയുന്നു. മുത്തച്ഛന്‍ വളരെ മികച്ച ഒരു […]

Continue Reading