കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും സൗജന്യ രക്തപരിശോധന. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ പ്രതിരോധം

കണ്ണൂര്‍: ഹൈദരാബാദ്. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ മാരക രക്ത വൈകല്യ രോഗത്തോടെയുള്ള ശിശുജനനങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും എച്.ബി. എ.ടു രക്തപരിശോദന സൗജന്യമായി നടത്താന്‍ കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ഹൈദരാബാദ് തലാസീമിയ ആന്റ് സിക്കിള്‍ സെല്‍ സൊസൈറ്റിയും ധാരണയിലെത്തി. ഹൈദരാബാദ് മാരി ഗോള്‍ഡ് ഹോട്ടലില്‍ തലാസീമിയ ആന്റ് സിക്കിള്‍ സെല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ചന്ദ്രകാന്ത് അഗര്‍വാള്‍, സെക്രട്ടരി ഡോ.സുമന്‍ ജയിന്‍, വൈസ് പ്രസിഡന്റ് രത്‌നവല്ലി കോട്ടപ്പള്ളി എന്നിവരുമായി […]

Continue Reading

മിഷൻ ഇന്ദ്രധനുഷ്’ :കുത്തിവെപ്പ് എടുത്തവർക്ക് മെമ്പറെ വക സമ്മാനം

കോഡൂർ: ജില്ലയിൽ നടത്തുന്ന ‘മിഷൻ ഇന്ദ്രധനുഷ്’ പരിപാടിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പുളിയാട്ടുകുളം അങ്കണവാടിയിൽ വെച്ച് നടന്നസമ്പൂർണ്ണ വാക്സിനേഷൻ യജ്ഞ ക്യാമ്പിൽ വന്ന് കുത്തിവെപ്പ് എടുത്തവർക്ക് മെമ്പറെ വക സമ്മാനം നൽകി.പ്രതിരോധക്കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കുംക്ഷയരോഗം, ഡിഫ്തീരിയ, വില്ലൻ ചുമ തുടങ്ങിയ രോഗങ്ങളിൽ നിന്നു കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നത്. കുത്തിവെപ്പ് സ്വീകരിച്ച വർക്ക് കോഡൂർ വികസന കാര്യ ചെയർ പേഴ്സണും വാർഡ് അംഗവുമായ […]

Continue Reading

വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം : ജസ്റ്റിസ് ബി. കമാല്‍ പാഷ

തിരൂര്‍ : വൈദ്യശാസ്ത്ര മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ രംഗത്ത് സംമ്പൂര്‍ണമായ അഴിച്ചുപണികള്‍ക്ക് സന്നദ്ധമാകണമെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ.തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ഹാളില്‍ അക്കൂഷ് അക്യുപങ്ചര്‍ അക്കാദമിയുടെ 16-ാം മത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.കോടതികള്‍ പോലും വൈദ്യശാസ്ത്ര മേഖലയെ കരാറും വ്യവസായവുമായെല്ലാമാണ് കാണുന്നത്. പണം നല്‍കി പ്രവേശനം നേടുന്നവര്‍ ഇരട്ടി പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമാക്കി വൈദ്യശാസ്ത്ര മേഖലയെ മാറ്റിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനുഭവത്തില്‍ നിന്നും എനിക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ദീര്‍ഘകാലം […]

Continue Reading

ജില്ലയിലെ 6 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറം: ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 17 പേരുടെയും നിപ പരിശോധന ഫലം നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലാ നിപ കൺട്രോൾ സെല്ലിൽ ഇതു വരെ ഇരുപത് പേർ ബന്ധപ്പെയുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സമ്പർക്ക പട്ടികയിൽ […]

Continue Reading

ജില്ലയിലെ 5 പേരുടെ നിപ്പ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും തന്നെ നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

മലപ്പുറം: ജില്ലയിൽ നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിൽ 5 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിച്ചത്. ഇതിൽ 5 പേരുടെയും നിപ്പ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിപ്പ സമ്പർക്ക ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും […]

Continue Reading

വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കാന്‍ വിദേശത്തുള്ള മക്കളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷന്‍

മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്. സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ […]

Continue Reading

നിപ ജാഗ്രത : മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്

മഞ്ചേരി: നിപ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്. ദിനംപ്രതി മൂവായിരത്തോളം രോഗികളാണ് ഒ.പിയില്‍ എത്താറുള്ളത്. എന്നാല്‍ ഇന്നലെ 1518 പേര്‍ മാത്രമാണ് എത്തിയത്. വൈറസ്ബാധ സംശയമുള്ള ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ മഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചെന്ന രീതിയില്‍ പ്രചാരണമുണ്ടായി. രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സ്രവ പരിശോധനക്കും ആശുപത്രിയില്‍ സൗകര്യമൊരുക്കിയിരുന്നു. ഇത് മറ്റു രോഗങ്ങളുമായി എത്തിയാലും സ്രവം പരിശോധിക്കുമെന്ന ഭീതിയുണ്ടാക്കി. ഇതും രോഗികള്‍ […]

Continue Reading

നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ നിന്ന് 23 പേർമഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ ഫലം നെഗറ്റീവ്

മലപ്പുറം :നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്. ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും […]

Continue Reading

മലപ്പുറത്തും നിപ: മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിര്‍ദ്ദേശം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ.ആര്‍.രേണുക മലപ്പുറം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ യോഗം ചേരുകയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു. […]

Continue Reading

മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു

മലപ്പുറം: മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.പള്ളപ്രം കളരിക്കല്‍ വാസു (80)വും മകന്‍ സുനി(45)ലും മാണ് എലിപ്പനി ബാധിച്ച് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.ശ്വാസതടസ്സം അനുഭവപ്പെട്ട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച സുനില്‍ ജൂണ്‍ 23-നാണ് മരിച്ചത്. പനിയും ക്ഷീണവും അനുഭവപ്പെട്ട അച്ഛന്‍ വാസു ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.മാളുവാണ് വാസുവിന്റെ ഭാര്യ. ഷീലയാണ് സുനിലിന്റെ ഭാര്യ. മകള്‍: […]

Continue Reading