ബൂത്ത് തല കിയോസ്‌കുകള്‍ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും

മലപ്പുറം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചത് ആവേശമായി. മലപ്പുറം ,മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ ബൂത്ത് തല കിയോസ്‌കുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എം പി മുഹമ്മദും തങ്ങളെ അനുഗമിച്ചു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ രാവിലെ മുതല്‍ […]

Continue Reading

തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു

തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ.മക്കൾ: മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ),സാബിറ. മരുമക്കൾ : ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയിൽ). സഹോദരങ്ങൾ: പരേതരായ ബീരാൻകുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് […]

Continue Reading

പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിനടുത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിനടുത്ത്ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരിക്കള്‍ റോഡിലെ ചതുവൻ സൈദുഹാജി(70) യാണ് ലോറിയിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.പരപ്പനങ്ങാടി ബി.ഇ.എം എല്‍.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌ കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി സൈദുഹാജിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.തിരൂരങ്ങാടി താലൂക്ക് […]

Continue Reading

അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് […]

Continue Reading

‘ഗണ്ടി കുടുംബം’ എന്നുമുതലാ ‘ഗാന്ധി കുടുംബം’ ആയത്‌? ഗാന്ധിയെ അപമാനിക്കരുത്;’ രാഹുലിനെതിരെ പിവി അന്‍വര്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ഇടത് എംഎല്‍എയുടെ […]

Continue Reading

ഒമ്പത് മാസം മുമ്പ് നാട്ടിലെത്തി തിരിച്ചുപോയ മലപ്പുറം സ്വദേശി ഒമാനില്‍ അന്തരിച്ചു

മലപ്പുറം: ഈസ്റ്റ് കോഡൂർ സ്വദേശി കോട്ട ഹനീഫ (60) ഹൃദയാഘാതംമൂലം ഒമാനിലെ ഹൈമയിൽ അന്തരിച്ചു. ഒമ്പത് മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. ഉപ്പ: പരേതനായ മരക്കാർ. ഉമ്മ: പരേതയായ മറിയുമ്മ. ഭാര്യമാർ: സുഹറ, പരേതയായ സാജിത. മക്കൾ: മുഹമ്മദ് അഫ്സൽ (ദേശാഭിമാനി, മലപ്പുറം), അസ്മിന ഷെറിൻ, ഫാത്തിമ ഹിന. മരുമക്കള്‍: അസ്ഹദ്, ബിസ്ന. സഹോദരി: നഫീസ.

Continue Reading

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മങ്കട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വള്ളിക്കാപറ്റ പാറമ്മലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കടന്നമണ്ണ യിലെ പങ്ങിണിക്കാടൻ നൈസാമുദ്ദീൻ്റെ മകൻ മുഹമ്മദ് നവാസ് ( 21 )ആണ് മരിച്ചത്. ആനക്കയം ചിറ്റത്തുപാറയിൽ ബേക്കറിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി 9 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. താഴേക്കു മറിഞ്ഞ ബൈക്ക് യാത്രകാരനെ മണിക്കൂറുകൾക്ക് ശേഷം രാത്രി രണ്ട് മണിയോടെ മങ്കട പോലീസിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ വെച്ചാണ് കണ്ടെത്താൻ […]

Continue Reading

മണ്ഡലം നിറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ

കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ വയനാട് ലോക്സഭ മണ്ഡലം നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. മണ്ഡലത്തിലെ ഓരോ വോട്ടറേയും നിരവധി തവണ നേരിൽ കണ്ട് രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കുന്നതിന് വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം നടപ്പിലാക്കിയത്. 1324 ബൂത്തൂകളിലായി 14.21 ലക്ഷം വോട്ടർമാരാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ളത്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണിപ്പോൾ. വിവിധ ജന വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളിലായി യുവ […]

Continue Reading

ഏട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 10779 ആയി

മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10779 ആയി.സുല്ലമുസ്സലാം മദ്‌റസ കൊടശ്ശേരി, പീടികപ്പടി, പാണ്ടിക്കാട്, ഇര്‍ഷാദുല്‍ ഔലാദ് മദ്‌റസ നെച്ചിത്തൊടി, ആതവനാട്, മിസ്ബാഹുല്‍ അനാം ബ്രാഞ്ച് മദ്‌റസ മീനടത്തൂര്‍ (മലപ്പുറം), മദ്‌റസത്തുല്‍ അബ്‌റാര്‍ പെരിച്ചിരംകാട്, കുഴല്‍മന്ദം (പാലക്കാട്), ഖമറുല്‍ ഹുദാ മദ്‌റസ, പള്ളിയാംതടം, കാഞ്ഞിരമറ്റം (എറണാകുളം), മദ്‌റസത്തുല്‍ ഹാദി അല്‍മദാം, ഷാര്‍ജ, മദ്‌റസത്തു ഇമാം ശാഫിഇ, […]

Continue Reading

കെ എം സി സി മലപ്പുറത്തു നടത്തിയ വോട്ട് വിമാനത്തിലെത്തിയവരുടെ പ്രവാസിറാലി

മലപ്പുറം : കഴിഞ്ഞ ദിവസങ്ങളിലായി ജിദ്ദ കെ.എം.സി.സി വോട്ട് വിമാനത്തിൽ നാട്ടിലെത്തിച്ചവരെ അണിനിരത്തി മലപ്പുറത്ത് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി റാലി നാടിന് കൗതുകവും ആശ്ചര്യവുമായി മാറി.ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയം മുൻനിർത്തി ഒന്നര മാസമായി ജിദ്ദ കെ.എം.സി.സി നടത്തി വരുന്ന കാമ്പയിൻ്റെ അവസാന ഘട്ടമാണ് വോട്ടർമാരെ നാട്ടിലെത്തിക്കാൻ ജിദ്ദ അന്താരാഷട്രാ വിമാനതാളത്തിൽ നിന്ന് കരിപ്പൂർ വിമാനതാവളത്തിലേക്ക് സ്പൈസ്ജെറ്റ് വിമാനത്തിൽ കെ.എം.സി.സി വോട്ട് വിമാനം സർവ്വീസ് നടത്തിയത്.കഴിഞ്ഞ ദിവസം വരെ എത്തിയ […]

Continue Reading